Submitted by keralatourism on വ്യാഴം, 09/30/2010 - 16:27
കണ്ണൂര്‍ ജില്ലയിലെ വലിയ പ്രത്യേകതകളൊന്നും പറയാനില്ലാത്ത ഒരു സാധാരാണ കാര്‍ഷിക ഗ്രാമമായ ചെറുതാഴം. കണ്ണൂരിന്റെ സാംസ്കാരിക തലസ്ഥാനമായ പയ്യന്നൂരിനടുത്തായി സ്ഥിതി ചെയ്യുന്നു. കുഞ്ഞിമംഗലം, ഏഴോം, കടന്നപ്പള്ളി, പരിയാരം ഗ്രാമപഞ്ചായത്തുകളാണ് ചെറുതാഴം പഞ്ചായത്തിന്റെ അതിര്‍ത്തി പഞ്ചായത്തുകള്‍ . തെയ്യങ്ങളും പൂരക്കളിയും അമ്പലങ്ങളും കാവുകളുമായി ബന്ധപ്പെടുത്തി ഒരു സമ്പന്നമായ സാംസ്കാരിക പശ്ചാത്തലം ചെറുതാഴത്തിനുണ്ട്. മുച്ചിചോട്ട് കാവിലെ മൂന്ന് പതിറ്റാണ്ട് കൂടുമ്പോള്‍ നടത്തുന്ന പെരുങ്കളിയാട്ടവും ചെറുതാഴത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. പഞ്ചായത്തിന്റെ കാര്‍ഷിക പാരമ്പര്യത്തിന് കോട്ടം തട്ടാതിരക്കാനുള്ള പരിപാടികളിലൂടെ കാര്‍ഷിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ഇന്ന് ചെറുതാഴത്തിന് കഴിഞ്ഞിട്ടുണ്ട്.






